ദുബായ്: സ്വർണ്ണാഭരണ രംഗത്തെ പ്രമുഖമായ ബ്രാൻഡായ അക്സര ജുവലേഴ്സ്,ദുബായിലെ ഗോൾഡ് സൗക്ക് (ഹിന്ദ് പ്ലാസ), കേരളത്തിലെ എറണാകുളം, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലും പുതിയ സ്റ്റോറുകൾ തുടങ്ങുന്നു. ഇതിനോടകം അക്സരയുടെ മലേഷ്യൻ ബ്രാഞ്ച് പ്രവർത്തനം അരഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ആഭരണ മേഖലയിലെ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുമ്പോൾ തന്നെ അന്താരാഷ്ട്ര വിപണിയിലും കൂടുതൽ സജീവമാക്കാനാണ് അക്സര ജ്വല്ലേഴ്സിൻ്റെ ലക്ഷ്യം.
ദുബായിലെ ദി റിറ്റ്സ് കാൾട്ടണിൽ വച്ചു നടന്ന പുതിയ ഷോറൂമിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുൻ ഇന്ത്യൻ സിവിൽ എവിയേഷൻ മന്ത്രി സി.എം. ഇബ്രാഹിം, സിഐജി ഗ്രൂപ്പ് ചെയർമാൻ സി.പി. ബാവ ഹാജി, ഷാർജ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് നിസാർ തലങ്ങര, സാമൂഹ്യ സുരക്ഷാ സംരംഭക ഇഷാ ഫരാഹ് ഖുറൈഷി*എന്നിവർ പങ്കെടുത്തു.
1996-ൽസ്വർണ വ്യാപാരിയായ എം. മമ്മൂണിയുടെ മേൽനോട്ടത്തിൽ അനീസ് അറക്കൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായിട്ടാണ് അക്സര ജ്വല്ലറി പ്രവർത്തനം ആരംഭിക്കുന്നത്. സ്വർണ വ്യാപാരം, ആഭരണ രൂപകൽപ്പന, നൈതിക ബിസിനസ് രീതികൾ എന്നീ മേഖലകളിൽ മൂന്ന് ദശകത്തെ പരിചയമാണ് ബ്രാൻഡിന് തുണയാവുന്നത്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ട്രേഡിംഗ്, സ്വർണ വ്യാപാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിൻ്റെ ഭാഗമാണ് അക്സര ജ്വലറി.