സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു. ഹൃദയസ്പർശിയായ വീഡിയോയ്ക്കൊപ്പമാണ് പ്രസിഡന്റ് സൗദി ഭരണാധികാരിയെ അഭിനന്ദിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.
“രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദി ജനത എന്നിവർക്ക് അവരുടെ 93-ാം ദേശീയ ദിനത്തിൽ അഭിനന്ദനങ്ങൾ… സൗദ്ദിക്ക് എല്ലാ പുരോഗതിയും സമൃദ്ധിയും ആശംസിക്കുന്നു”- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സമൂഹമാധ്യമമായ എക്സിലൂടെ സൗദ്ദി ജനതയ്ക്കും രാജകുടുംബത്തിനും ആശംസകൾ നേർന്നു. സൗദിയുടെ ദേശീയ ദിനത്തിൽ സൗദി അറേബ്യ, അവിടുത്തെ ജനങ്ങൾ, രാജാവ്, കിരീടാവകാശി എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സൗദ്ദി അറേബ്യയുടെ നന്മയ്ക്കും സുരക്ഷയ്ക്കും മഹത്വത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. രണ്ട് സഹോദര രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് സന്തോഷകരമായ പുതുവത്സരം നേരുന്നു. സൗദ്ദി ജനത സുഖമായിരിക്കട്ടെ, സൗദ്ദി പതാക ഉയരത്തിൽ പറക്കട്ടെ. “‘ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പറഞ്ഞു. ഹംദാൻ രാജകുമാരനും സൌദ്ദി ജനതയ്ക്ക് ആശംസകൾ നേർന്നു.
أبارك لخادم الحرمين الشريفين الملك سلمان بن عبدالعزيز وولي العهد الأمير محمد بن سلمان والشعب السعودي الشقيق اليوم الوطني، نشارك المملكة العربية السعودية أفراحها الوطنية ونتمنى لها المزيد من التنمية والتقدم والرخاء. pic.twitter.com/s3AJG7p50p
— محمد بن زايد (@MohamedBinZayed) September 23, 2023
كل التهاني للمملكة العربية السعودية وشعبها وملكها وولي عهده الأمين بمناسبة اليوم الوطني السعودي .. نسأل الله أن يديم خيرهم وأمنهم وعزهم .. وأن يديم الأخوة والمحبة بين الشعبين الشقيقين .. كل عام وأنتم بخير .. وشعبكم إلى خير ..وراية مجدكم خفاقة عالية . pic.twitter.com/QspLd1MOeM
— HH Sheikh Mohammed (@HHShkMohd) September 23, 2023
نبارك للأشقاء في المملكة العربية السعودية يومهم الوطني الـ 93 … كل عام ورايتكم خفاقة وانجازاتكم مستمرة في ظل الملك سلمان بن عبدالعزيز وولي عهده الأمير محمد بن سلمان pic.twitter.com/A3PsC36izL
— Hamdan bin Mohammed (@HamdanMohammed) September 23, 2023