എയർ ട്രാഫിക് കണ്ട്രോൾ ജീവനക്കാരുടെ പണിമുടക്ക് കാരണം ആഫ്രിക്കയിലെ സെനഗൽ ബ്ലെയ്സ് ഡയഗ്നെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾക്ക് യാത്ര പുറപ്പെടാനായില്ല. ആഫ്രിക്കയിലെയും മഡഗാസ്കറിലേയും ഏജൻസി ഫോർ ഏരിയൽ നാവിഗേഷൻ സൊസൈറ്റിയിലെ ജീവനക്കാരാണ് പണിമുടക്കിയത്. 18 രാജ്യങ്ങളിലായി എയർ ട്രാഫിക് നിയന്ത്രിക്കുന്ന ഏജൻസിയാണിത്.
ജോലിസാഹചര്യങ്ങളും ശമ്പളവും സംബന്ധിച്ച തർക്കത്തിനിടെ ജീവനക്കാർ കൂട്ടത്തോടെ ജോലി നിർത്തിവയ്ക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പണിമുടക്ക് മൂലം യൂറോപ്പിലേക്കും യു എസിലേക്കും യാത്രചെയ്യാനിരുന്ന നിരവധി യാത്രക്കാർ കുഴപ്പത്തിലായി. ആഫ്രിക്കക്ക് അകത്ത് യാത്ര ചെയ്യേണ്ട വിമാനങ്ങളും തടസ്സപ്പെട്ടു. എന്നാൽ നിലവിലെ കോടതി വിധികളെയും സർക്കാർ വിലക്കുകളെയും ജീവനക്കാർ ലംഘിച്ചെന്നാണ് റിപ്പോർട്ടുകൾ.
പ്രതിസന്ധി കൈകാര്യം ചെയ്തെന്ന് എസ്ഇസിഎൻഎയുടെ പബ്ലിക് റിലേഷൻ ഓഫീസർ സിയുപ ഗ്വിൽപിന പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ യൂണിയൻ അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യണമെന്ന പിടിവാശിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിമാനയാത്ര സംബന്ധിച്ച അപ്ഡേഷനുകൾക്കായി എ ഏ ഇ സി എൻ എ യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാനും അദ്ദേഹം യാത്രക്കാരോട് നിർദേശിച്ചു.