പരിഷ്കരിച്ച വെബ്സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് എയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ലഭിക്കുമെന്ന് സിഇഒ കാംബെൽ വിൽസൺ. വർഷാവസാനത്തിൽ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ ആണ് എയർ ഇന്ത്യ സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്.
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിൽ ഞങ്ങളുടെ ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും. വളർച്ചയ്ക്കായുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ആഗ്രഹിക്കുന്ന ഉയരങ്ങൾ കൈവരിക്കുന്നതിന് കുറച്ച് വർഷങ്ങൾ എടുക്കും. എന്നാൽ ഞങ്ങൾ ഒരു മികച്ച തുടക്കം ഉണ്ടാക്കി, ഇതുവരെ നേടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം,” വിൽസൺ പറഞ്ഞു.
ന്യൂസിലൻഡുകാരനായ വിൽസൺ ജൂലൈയിൽ ആണ് എയർ ഇന്ത്യയുടെ ചുമതലയേറ്റത്.