മനീഷ് മൽഹോത്രയുടെ ഡിസൈനിൽ എയർ ഇന്ത്യ ജീവനക്കാർ തിളങ്ങും. ഇന്ത്യൻ പാരമ്പര്യം ഉൾക്കൊള്ളുന്ന വിധത്തിലാണ് രൂപകൽപന. എയർലൈനിലെ കാബിൻ ക്രൂ അംഗങ്ങളായ സ്ത്രീകൾക്ക് ഓംബ്രെ സാരിയും പുരുഷന്മാർക്ക് ബന്ദ്ഗാലയുമാണ് വേഷം. കറുത്ത നിറത്തിലുള്ള സ്യൂട്ടുകളിലാവും പൈലറ്റുമാർ എത്തുക
പ്രമുഖ ഇന്ത്യൻ ഡിസൈനർ മനീഷ് മൽഹോത്ര ചുവപ്പ്, ഡാർക്ക് പർപ്പിൾ, ഗോൾഡൻ എന്നീ നിറങ്ങളുടെ കോമ്പനേഷനാണ് വസ്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ജീവനക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനായി റെഡി ടു വെയർ സാരികളാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ 350 സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുന്നത്.എയർ ഇന്ത്യയ്ക്ക് വേണ്ടി വസ്ത്രങ്ങൾ രൂപകൽപന ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഡിസൈന. മനീഷ് മൽഹോത്ര പറഞ്ഞു. തനത് ഇന്ത്യൻ ശൈലിയാണ് വസ്ത്രങ്ങളിൽ പരീക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.