സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ പര്യടനം നടത്തുന്ന ശശി തരൂരിന് കെപിസിസിയുടെ അപ്രഖ്യാപിത വിലക്കെന്ന ആരോപണത്തിൽ വിശദീകരണവുമായി എഐസിസി. തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ സംഘാടകർക്ക് തീരുമാനിക്കാമെന്ന് എഐസിസി വ്യക്തമാക്കി.
പരിപാടികൾ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച് തരൂർ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം, മലബാർ പര്യടനത്തെക്കുറിച്ച് തരൂർ അറിയിച്ചില്ലെന്ന് കോഴിക്കോട് ഡിസിസി വ്യക്തമാക്കി. പര്യടനം വിഭാഗീയ പ്രവർത്തനമാണെന്ന വാർത്തകളാണ് വന്നത്. അതിനാലാണ് പരിപാടിയിൽനിന്ന് പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്നും ഡിസിസി വിശദമാക്കി.
തരൂരിനെ വിലക്കിയിട്ടില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും പറഞ്ഞു. നേരത്തേ, കോഴിക്കോട്ടെ പരിപാടിയിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിന്മാറിയത്. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. കണ്ണൂർ ഡിസിസിയിലെ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയിരുന്നു.