മലപ്പുറം: ഇന്ത്യ മുന്നണിയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും മുന്നണി നിലനിൽക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ മുന്നണിയിൽ നിന്നും ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നുണ്ട്. ഇരുമുന്നണിയിൽ നിന്നും ഇതു സംഭവിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ ചിത്രം പൂർണമായും വ്യക്തമാവാത്ത നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറയാനില്ല. രാഷ്ട്രീയ നിലപാട് കൃത്യമായ സമയത്ത് വ്യക്തമാക്കും. തെരഞ്ഞെടുപ്പ് മുൻപ് തന്നെ സംഘടയുടെ അഭിപ്രായം അറിയിക്കും.
പൌരത്വ നിയമത്തിനെതിരേയും രാജ്യത്തെ ആരാധാനലയങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും സംഘടന നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.