സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ബിജെപി നേതാവ് കണ്ണു തുറന്നു. ബിജെപിയുടെ ആഗ്ര ജില്ലാ പ്രസിഡന്റ് ആയിരുന്ന മഹേഷ് ബാഗലാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. മഹേഷ് ബാഗലിന് 65 വയസ്സുണ്ട്.
ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മഹേഷ് ബാഗല്. അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും മരണപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഖ്വാജയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചു. മരണാനന്തര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മഹേഷ് ബാഗല് കണ്ണു തുറക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച് അരമണിക്കൂറിന് ശേഷമാണ് മഹേഷ് കണ്ണുതുറന്നത്. ശരീരം ഇളകുകയും ചെയ്തു. ഇതോടെ ആഗ്രയിലെ മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മഹേഷ് ബാഗലിന്റെ ചികിത്സ തുടരുന്നുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണെന്ന് സഹോദരന് ലഖാന് സിംഗ് ബാഗല് അറിയിച്ചു.