കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് പി സരിന് നല്കിയ പരാതിയിലാണ് കേസെടുത്തത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസടുത്തത്. ബിജെപി അനില്‍ ആന്റണിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ പൊലീസിന്റെ റിപ്പോര്ട്ടിന്മേല് നേരത്തെയും രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നു. പ്രകോപനപരമായ അഭിപ്രായ പ്രകടനത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
ഐപിസി 153, 153 എ, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നേരത്തെ കേസെടുത്തത്.