തൃശ്ശൂരിലെ ചേര്‍പ്പ് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ചേർപ്പ് പഞ്ചായത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പഞ്ചായത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളെ നിരീക്ഷണത്തിൽ വയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പന്നികള്‍, പന്നി മാംസം, പന്നിത്തീറ്റ എന്നിവ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏർപ്പെടുത്തും. അതേസമയം ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.