യുഎഇയിൽ 60,000 ദിർഹമോ (13.5 ലക്ഷം രൂപ) അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശം വയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സ്വർണം, വജ്രം പോലെയുള്ള വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു സാധനങ്ങൾ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തിലും കൂടുതലുണ്ടെങ്കിൽ അക്കാര്യം ബോധിപ്പിക്കണം.
യുഎഇയിൽ നിന്ന് പോകുന്നവർക്കും രാജ്യത്തേക്കു വരുന്നവർക്കും ഇത് ബാധകമായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിൽപ്പെടുത്തും.