എ എഫ് സി അണ്ടർ 23 ഏഷ്യ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പും ഖത്തറിൽ നടക്കും. ലോകകപ്പിന് പിന്നാലെയാണ് മറ്റൊരു പ്രധാന മത്സരത്തിനുകൂടി ഖത്തർ വേദിയാകുന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കോമ്പറ്റീഷൻസ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് തീരുമാനം. 2024 ലായിരിക്കും എ എഫ് സി അണ്ടർ 23 ഏഷ്യ കപ്പ് മത്സരങ്ങൾ ഖത്തറിൽ നടക്കുക.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് ലേലത്തിന് ഉണ്ടായിരുന്നത്. സമഗ്രമായ ബിഡ് മൂല്യനിർണ്ണയ പ്രക്രിയയ്ക്കും മറ്റ് വിലയിരുത്തലുകൾക്കും ശേഷം ഏഷ്യാ കപ്പിനുള്ള നറുക്ക് ഖത്തറിന് ലഭിക്കുകയായിരുന്നു.
അതേസമയം, മറ്റ് എ എ ഫ്സി മത്സരങ്ങൾ എ എഫ് സി ഏഷ്യൻ കപ്പുമായി യോജിപ്പിക്കുന്നതിൽ സ്ഥിരതയാർന്ന സമീപനം സ്വീകരിക്കുന്നതിനുള്ള നിർദേശവും മുന്നോട്ട് വച്ചിരുന്നു. ഈ നിർദേശം കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.