നൈജീരിയയിൽനിന്ന് സ്പെയിനിലേക്ക് എണ്ണക്കപ്പലിനു പുറത്തുള്ള റഡറിന്റെ മുകളിൽ ഇരുന്നുകൊണ്ട് കുടിയേറ്റക്കാർ നടത്തിയ സാഹസിക യാത്ര വൈറലാവുന്നു. 11 ദിവസം നീണ്ട ഈ സാഹസിക കടൽയാത്രയ്ക്കുശേഷം സ്പെയിനിലെ കനേറി ഐലന്റ്സിൽ എത്തിയ മൂന്ന് കുടിയേറ്റക്കാരെ അധികൃതർ ആശുപത്രിയിലാക്കി. ഒരാളുടെ നില ഗുരുതരമാണ്.
കപ്പലിന്റെ പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ മുട്ടുന്ന ഭാഗമാണു റഡർ. ഇതിൽ പിടിച്ചിരുന്നാണ് മൂവരും യാത്ര ചെയ്തത്. 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് സാഹസികമായി ഇവർ സഞ്ചരിച്ചത്. .മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാർഡ് പുറത്തുവിട്ടു. അതേസമയം ആശുപത്രി വിട്ടാലുടൻ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്ന് സ്പാനിഷ് അധികൃതർ വ്യക്തമാക്കി.