കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശ്രീകണ്ഠപുരം ചെങ്ങളായി കുറുമാത്തൂരിലെ ചെറിയലക്കണ്ടി മുഹമ്മദ് ഷാഫിയാണ് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 45 വയസായിരുന്നു.

അല്‍ഖൂദില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു. ഭാര്യ ഹാഷിമ. മൂന്ന് മക്കളുണ്ട്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
