ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ – വാതക കിണർ കുഴിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി ലോക റെക്കോർഡ് നേടി. അപ്പർ സഖൂം എണ്ണപ്പാടത്താണ് അഡ്നോക് എണ്ണക്കിണർ കുഴിച്ചത്. അമ്പതിനായിരം അടിയിലേറെ നീളമാണ് (15.240 മീറ്റർ ) ഈ എണ്ണക്കിണറിനുള്ളത്. 2017 ൽ റെക്കോർഡ് നേടിയ കിണറിനേക്കാളും 800 അടിയിൽ കൂടുതൽ നീളമാണ് പുതിയ കിണറിനുള്ളത്.
ആഗോള ഊർജ ആവശ്യങ്ങളെ നിറവേറ്റുന്നതിന് അഡ്നോക്കിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുതിയ എണ്ണക്കിണർ. 15,000 ബാരൽ എണ്ണ ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അഡ്നോക് ഡ്രിലിങ് സി ഇ ഒ അബ്ദുറഹിമാൻ അബ്ദുള്ള അൽ സയാരി പറഞ്ഞു