നടി സുരഭി ലക്ഷ്മിക്ക് യുഎഇ യുടെ ഗോൾഡൻ വിസ. ദുബായ് ഖിസൈസ് ആസ്ഥാനമായുള്ള അൽഹിന്ദ് ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ, സിഇഒ റസീബ് അബ്ദുല്ല, അൽ ഹിന്ദ് മാനേജിങ് ഡയറക്റ്റർ നൗഷാദ് ഹസൻ എന്നിവർ സുരഭി ലക്ഷ്മിക്ക് സ്വീകരണം നൽകി.
ലോകത്തെവിടെ നിന്നും വാട്സാപ്പ് വഴി ഫാമിലി വിസ, വിസിറ്റ് വിസ, ഗോൾഡൻ വിസ തുടങ്ങി യുഎഇ യിലെ വിവിധ സർക്കാർ സേവനങ്ങൾ വിരൽ തുമ്പിലെത്തിക്കാൻ ലക്ഷ്യമിട്ട് അൽഹിന്ദ് ബിസിനസ് സെന്റർ ആരംഭിച്ച ഫാൽക്കൺ വാട്സാപ്പ് സർവീസ് ( 600515515 ) സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
തനിക്ക് ഗോൾഡൻ വിസ സമ്മാനിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണാധികാരികളോട്, നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും , തന്റെ ജന്മനാടായ ഭാരതം കഴിഞ്ഞാൽ ഹൃദയത്തോട് ചേർത്ത് വെക്കുന്ന നാട് യു എ ഇ ആണെന്നും സുരഭി ലക്ഷ്മി പറഞ്ഞു. അൽഹിന്ദ് ഒരുക്കിയ ദുബായ് ടൂറും, ഡെസ്സേർട് സഫാരിയും ഹൃദയസ്പർശമായ അനുഭവങ്ങളാണ് തനിക്ക് സമ്മാനിച്ചതെന്നു സുരഭി കൂട്ടിച്ചേർത്തു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.