നടന് വിനായകന്റെ കൊച്ചിയിലെ ഫ്ളാറ്റിന് നേരെ അക്രമം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപത്തില്‍ പ്രതിഷേധിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് എത്തിയവരാണ് ആക്രമണം നടത്തിയത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ എത്തിയ സംഘം ഫ്ളാറ്റിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസും ഫ്ളാറ്റിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ പിടിച്ച് മാറ്റിയത്. സംഭവത്തില്‍ വിനായകന് പൊലീസില്‍ പരാതിപ്പെട്ടേക്കും.
അതേസമയം, അന്തരിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് കൊണ്ട് ഫേസ്ബുക്ക് വീഡിയോ ചെയ്ത നടന് വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുത്തത്. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി തീര്‍ത്തും അപ്രതീക്ഷിതമായാണ് വിനായകന് ഫേസ്ബുക്കില്‍ ലൈവിലെത്തി ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന് ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ – വിനായകന് ലൈവില്‍ ചോദിച്ചു.