വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത അയ്യര്‍ ഇന്‍ അറേബ്യയുടെ പ്രിവ്യു ഷോ ഇന്നലെ തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ച് നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, മുന്‍ മന്ത്രിമാരായ എംഎം മണി, കെടി ജലീല്‍ അടക്കം നിരവധി പേരാണ് പ്രിവ്യൂ ഷോ കാണാന്‍ എത്തിയത്.
എംഎല്‍എ കൂടിയായ മുകേഷ് ഒരിടവേളയ്ക്ക് ശേഷം മികച്ച പ്രകടനം കാഴ്ച്ച വെച്ച സിനിമയാണ് അയ്യര്‍ ഇന്‍ അറേബ്യ എന്നായിരുന്നു പ്രിവ്യു ഷോ കഴിഞ്ഞ് വന്ന അഭിപ്രായങ്ങള്‍. അയ്യര്‍ ഇന്‍ അറേബ്യയ്ക്ക് എപ്ലസ് ആണ് നല്‍കുന്നതെന്നാണ് മന്ത്രി വി.എന്‍ വാസവന് പറഞ്ഞത്. വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ കേരളത്തിന്റെ പൊതുവായ ചിത്രമാണ് സിനിമ. അതില്‍ വര്‍ഗീയ വത്കരണത്തിന്റെ ഭാഗമായിട്ട് വരുന്ന ശരിയായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദന് പറഞ്ഞത്.
ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ചിത്രമായ ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം പകരുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍- കണ്ട്രോളര്-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി, മേക്കപ്പ് -സജീര്‍ കിച്ചു. കോസ്റ്റ്യും-അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു.സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍സ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈന്‍-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോന്‍ ടി. ബ്രൂസ്.