സിനിമാജീവിതത്തിന്റെ തുടക്കത്തിൽ ഒരു എതിരാളിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി തമിഴ് സൂപ്പർ താരം വിജയ്. ആ എതിരാളിയുമായുള്ള മത്സരമാണ് വിജയെ വളർത്തിയതെന്നും അയാളുടെ പേരാണ് ജോസഫ് വിജയ് എന്നാണെന്നും താരം പറഞ്ഞു. 1990-കളിൽ എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം എതിരാളിയായി, പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി മാറി. അദ്ദേഹത്തിന്റെ വിജയങ്ങളേ ഭയന്നിരുന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. അയാളുടെ പേര് ജോസഫ് വിജയ് താരം കൂട്ടിച്ചേർത്തു.
ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എന്നും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ സ്വന്തം വ്യക്തിത്വം തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമില്ല. അവനവനോട് തന്നെ പൊരുതണം. അതുമാത്രമേ ഒരാളെ ഏറ്റവും മികച്ചവനാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിലാണ് താരം സംസാരിച്ചത്. വിജയം വരുമ്പോഴും പ്രശ്നങ്ങൾ വരുമ്പോഴും ചിരിയോടെ നേരിടുന്നു. ആവശ്യമുള്ള വിമർശനവും ആവശ്യമില്ലാത്ത എതിർപ്പും നമ്മളെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.