യുഎഇ ആസ്ഥാനമായുള്ള അൽ അൻസാരി എക്സ്ചേഞ്ചിന്റെ ബ്രാൻഡ് അംബാസഡർ ആയി ഇന്ത്യൻ നടൻ ആർ.മാധവനെ നിയമിച്ചു. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മാധവൻ നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഈ ഏറ്റവും പുതിയ നീക്കത്തിലൂടെ ഉപഭോക്താക്കൾക്കിടയിൽ ബ്രാൻഡിന്റെ മൂല്യവും ഐഡന്റിറ്റിയും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. അൽ അൻസാരി എക്സ്ചേഞ്ച് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ബിതാർ പറഞ്ഞു: “ആർ മാധവനെ ഞങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തന്റെ വിജയകരമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാധവൻ ഇനി അൽ അൻസാരി എക്സ്ചേഞ്ചിന്റെ മുഖമാകും. അഭിനേതാവിന്റെ ശക്തമായ വിശ്വാസ്യതയും പ്രേക്ഷകരിലുള്ള ജനപ്രീതിയും കാരണം കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും ഞങ്ങളുടെ ബിസിനസ്സ് തത്വശാസ്ത്രം ഫലപ്രദമായി അറിയിക്കാനും ബ്രാൻഡിന് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സംസ്കാരത്തിലൂടെ, അൽ അൻസാരി എക്സ്ചേഞ്ച് അതിന്റെ വിശ്വസ്തരായ ഉപഭോക്താക്കളുടെ വിശ്വാസവും ആത്മവിശ്വാസവും നേടിയിട്ടുണ്ട്, ഈ യാത്രയുടെ ഭാഗമാകാൻ ഞാൻ സന്തുഷ്ടനാണ്. ബ്രാൻഡിന്റെ യാത്രയിൽ പങ്കെടുക്കുന്നതിനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനും സേവന വാഗ്ദാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും പ്രമുഖ വ്യക്തികളെ സ്വാഗതം ചെയ്യുന്നതിനുമുള്ള അൽ അൻസാരി എക്സ്ചേഞ്ചിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ പ്രഖ്യാപനം. കമ്പനി അതിന്റെ പരിധി വിപുലീകരിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കൾക്ക് അവരുടെ ഇടപാടുകൾക്ക് ഏറ്റവും മൂല്യം നൽകുന്നതിനുമായി നിരവധി സേവനങ്ങളും സംരംഭങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.