നിലമ്പൂർ: സിപിഎം വെല്ലുവിളിക്ക് വരികയാണെങ്കിൽ താനും അതിന് തയാറാകുമെന്ന് പറഞ്ഞ് പി വി അൻവർ എം എൽ എ.താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ട്ടമാകുമെന്നും പി വി അൻവർ.
നിലമ്പൂർ മാത്രമല്ല നഷ്ട്ടം സംഭവിക്കുക, കോഴിക്കോടും പാലക്കാടും പോകുമെന്നും പി വി അൻവർ.140 മണ്ഡലങ്ങളിലും പി വി അൻവറിൻ്റെ കുടുംബം ഉണ്ട്. പൊതുസമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ വിളിച്ച് പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും പി വി അൻവർ.അതേസമയം, പി അൻവറിനെതിരെ മുഖ്യമന്ത്രിയും ആരോപണം കടുപ്പിച്ചു.
സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.