നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ആക്ഷന്‍ ഹീറോ ബിജു 2ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് നടന് നിവിന്‍ പോളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
നിവിന്‍ പോളിയുടെ വാക്കുകള്‍ :
ആക്ഷന്‍ ഹീറോ ബിജു തിയേറ്ററിലെത്തിയിട്ട് 8 വര്‍ഷം കഴിയുന്നു. അന്ന് മുതല്‍ സിനിമയ്ക്ക് ലഭിച്ച പ്രശംസയും സ്നേഹവും വലുതായിരുന്നു. ഇന്ന് നിങ്ങള്‍ കാത്തിരുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായിരിക്കും.
പോളി ജൂനിയര്‍ പിക്ചേഴ്സാണ് ആക്ഷന്‍ ഹീറോ ബിജു 2ന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. 2016 ഫെബ്രുവരി 4നാണ് ആക്ഷന്‍ ഹീറോ ബിജു തിയേറ്ററിലെത്തിയത്.