കൊലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൃതശരീരം മുറിച്ചുമാറ്റാനുള്ള കട്ടര്‍ പ്രതികള്‍ വാങ്ങിയത് കൊലപാതക ശേഷമെന്ന് കണ്ടെത്തി. ഇതോടെ കൊലപാതകം ആസൂത്രിതമല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
സിദ്ദീഖിന്റെ നെഞ്ചത്ത് ഭാരമുള്ള വസ്തുവെച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ശരീരം മുറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദീഖിന്റെ വാരിയെല്ലില്‍ പൊട്ടലുണ്ട്. ടിവി ഉറക്കെ വെച്ചാണ് ശരീരഭാഗം മുറിച്ച് മാറ്റിയത്.
അതേസമയം കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫര്‍സാനയുടെ സഹോദരന് ഗഫൂറാണ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.
മെയ് 18നാണ് സിദ്ദീഖിന്റെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ഷിബിലിയും സുഹൃത്തായ ഫര്‍ഹാനയും എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തുന്നത്.
സംഭവത്തില്‍ ചെന്നൈയില്‍ പിടിയിലായ ഇരുവരെയും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. രാവിലെ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.