ആലുവയില്‍ നിന്ന് കാണാതായ കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സമ്മതിച്ച് അസം സ്വദേശി അസ്ഫാക്ക്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആലുവ മാര്‍ക്കറ്റിന്റെ പിറക് വശത്ത് നിന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം ജനരോഷത്താല്‍ തെളിവെടുപ്പിന് എത്തിച്ച പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കാനായില്ല. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരണം.
ഇന്നലെ വൈകുന്നേരം പ്രതിയായ അസ്ഫാക്ക് കുട്ടിയെ കുട്ടിയുമായി മാര്‍ക്കറ്റിന് സമീപം എത്തിയത് കണ്ടിരുന്നതായി ദൃക്സാക്ഷി താജുദ്ദീന് പറഞ്ഞിരുന്നു. സംശയം തോന്നിയപ്പോള്‍ കുട്ടി ഏതാണെന്ന് ചോദിച്ചുവെന്നും എന്നാല്‍ തന്റെ കുട്ടിയാണെന്നാണ് അസ്ഫാക്ക് പറഞ്ഞതെന്നും താജുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബീഹാര്‍ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ടത്. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്നി. നാല് വര്‍ഷമായി ദമ്പതികള്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗാരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.