കണ്ണൂരില്‍ ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണാണ് കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) മരിച്ചത്. ബ്രസീല്‍ ആരാധകനായ നിതീഷ് ഫ്ലക്സ് കെട്ടുന്നതിനായി മരത്തിൽ കയറുകയും കാൽവഴുതി വീഴുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.