റിയാദ്: സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ വൻ ഇടിവ്. 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ക്രൂഡ് ഓയിൽ കയറ്റുമതി. കഴിഞ്ഞ മൂന്ന് മാസമായി സൗദിയിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ ഇടിവ് തുടരുകയാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനുള്ള ഡിമാൻഡ് കുറഞ്ഞതോടെ സൗദി ക്രൂഡ് ഓയിൽ ഉത്പാദനം കുറച്ചിരുന്നു. ഇന്ത്യയും ചൈനയും അടക്കം സൗദിയുടെ പ്രധാന ഉപഭോക്താക്കളായ ചില രാജ്യങ്ങൾ റഷ്യയിൽ നിന്നും കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങാൻ ആരംഭിച്ചതോടെയാണ് സൗദിയുടെ എണ്ണം ഉത്പാദനവും വിൽപനയും കുറയാൻ തുടങ്ങിയത്.
മേയ് മാസത്തിൽ സൗദിയുടെ ക്രൂഡ് കയറ്റുമതി പ്രതിദിനം 69 ലക്ഷം ബാരലായിരുന്നു. എന്നാൽ ജൂണിൽ ഇത് 68 ലക്ഷം ബാരലായി കുറഞ്ഞു. ക്രൂഡ് ഓയിൽ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സൗദിയും ക്രൂഡ് ഓയിൽ ഉത്പാദനം കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്താനാണ് ഈ നീക്കം. ഒപെക് ഉത്പാദനം കുറച്ചതോടെ എണ്ണ വില ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വൻതോതിൽ റഷ്യൻ എണ്ണയെ ആശ്രയിച്ചു തുടങ്ങിയത്. ജൂണിൽ റെക്കോർഡ് അളവിലാണ് ചൈന സൌദിയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്.