പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അബുദാബി മുനിസിപ്പാലിറ്റി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. നഗരങ്ങളിലും താമസകേന്ദ്രങ്ങളിലും പൊതു ഉദ്യാനങ്ങളിലും ബീച്ചിലുമൊക്കെയായി കളിയിടങ്ങളും വ്യായാമ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലാണ് പൊതുജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലി ശീലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.
വിവിധയിനം കായികയിനങ്ങൾക്ക് വേണ്ടി വിവിധ ഉദ്ദേശ്യത്തോടുകൂടിയാണ് മുനിസിപ്പാലിറ്റി കളിമൈതാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 14 മൺ മൈതാനങ്ങൾ, 36 റബ്ബർ മൈതാനങ്ങൾ, 22 ടാർ മൈതാനങ്ങൾ, ഏഴ് കൃത്രിമ ടർഫുകൾ, ഒരു പുൽമൈതാനം എന്നിവയാണുള്ളത്. കൂടാതെ ഭിന്നശേഷിക്കാർക്കായി അബുദാബി കോർണിഷിൽ ബാസ്കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്.
അതേസമയം ഊർജ്ജ സംരക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളും മൈതാനങ്ങളിൽ സജ്ജമാണ്. ഖാലിദിയ പാർക്ക്, കാപിറ്റൽ പാർക്ക്, മുനിസിപ്പാലിറ്റി ഗാർഡൻ, അബുദാബി കോർണിഷിലെ ഉദ്യാനങ്ങൾ, താമസ കേന്ദ്രങ്ങളിൽ ഉദ്യാനങ്ങൾ എന്നിവിടങ്ങളിലെ കളി മൈതാനങ്ങളിലും മുനിസിപ്പാലിറ്റി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തയ്യാറാക്കിയിട്ടുള്ള സ്ഥലങ്ങളിൽ അറ്റകുറ്റ പണികളും പരിശോധനകളും ഇടയ്ക്കിടെ ഉണ്ടാവുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. കുട്ടികൾക്ക് ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും പൊതു വിനോദ കേന്ദ്രങ്ങൾ ഒരുക്കുമെന്നും ഇവ ഉപയാഗപ്പെടുത്താൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.