അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബറിൽ നടക്കും. പുതുപുത്തൻ ബോട്ടുകളുടെ മോഡലുകൾ അവതരിപ്പിച്ചാണ് ബോട്ട് ഷോ ആരംഭിക്കുക. നവംബര്‍ 24 മുതൽ 27 വരെയാണ് ഷോ. പരമ്പരാഗത മീൻപിടുത്ത ബോട്ടുകൾ മുതൽ അത്യാധുനിക ആഡംബര യാനങ്ങൾ വരെ അണിനിരക്കുന്നു എന്നതാണ് ബോട്ട് ഷോയുടെ പ്രധാന ആകർഷണം.
ഒരു ടിക്കറ്റ് എടുത്താൽ ഷോയുടെ എല്ലാ മേഖലയിലേക്കും പ്രവേശിക്കാം. ഒരു ദിവസത്തെ കാലാവധിയുള്ള ടിക്കറ്റിനാണ് ഈ ആനുകൂല്യം ലഭിക്കുക. അബുദാബി നാഷണല്‍ എക്സിബിഷന് കമ്പനിയുടെ മറീനാ ഹാളിലും പരിസരത്തുമായാണ് പ്രദര്‍ശനം. ബോട്ട് ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ എടുക്കുന്നവര്‍ക്ക് 50 ശതമാനം വിലക്കിഴിവ് ലഭിക്കും. ഏര്‍ലി ബേര്‍ഡ് ടിക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാൻ ഈ മാസം 20 വരെ ബുക്ക് ചെയ്യാം.