ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് അറിയിച്ചു.
പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. 2022 മെയ് 15ന് കിഴക്കമ്പലത്താണ് സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയ്യാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. ഇതിനാലാണ് സഖ്യം അവസാനിപ്പിക്കുന്നതായതെന്ന് സാബു ജേക്കബ് പറഞ്ഞു.
സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് രണ്ട് പാര്‍ട്ടികള്‍ക്കും ആശയപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സാബു ജേക്കബ് പറഞ്ഞു.