10 വർഷത്തിലേറെയായി ആധാറിൽ വിശദാംശങ്ങൾ ചേർക്കാത്തവർ ഉടൻ തന്നെ അധാർ പുതുക്കണമെന്ന് യുഐഡിഎഐ. തിരിച്ചറിയൽ രേഖകളും മേൽവിലാസവും അപ്ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ അഭ്യർത്ഥിച്ചിരിക്കുന്നത്. ആധാർ നമ്പറുകൾ നൽകുന്ന സർക്കാർ ഏജൻസിയാണ് യുഐഡിഎഐ.
ഇന്ത്യയിൽ ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന എല്ലാ ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പവും ഇനിമുതൽ ആധാർ ഐഡിയും നിർബന്ധമായി നൽകും. രണ്ട് രേഖകളും ഒരേസമയം നൽകാനാണ് കേന്ദ്രസർക്കാർ പദ്ധതി. കുട്ടിയുടെ വിരലടയാളവും ബയോമെട്രിക് ഡാറ്റയും അവർക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ഫയൽ ചെയ്യുകയും 15 വയസ്സ് തികയുമ്പോൾ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
10 വർഷത്തിന് മുമ്പ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയവർ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണം. കാർഡ് ഉടമകൾക്ക് mAadhaar ആപ്പ് ഉപയോഗിച്ചോ അവരുടെ അടുത്തുള്ള ഒരു ആധാർ കേന്ദ്രത്തിലോ 50 രൂപയ്ക്ക് അവരുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം. ആവശ്യമായ പണമടച്ച് തിരിച്ചറിയൽ രേഖകളും താമസം സംബന്ധിച്ച തെളിവുകളും അപ്ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നതെന്നത് കൊണ്ട് കഴിഞ്ഞ 10 വർഷത്തിനിടയിൽ തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ മാറിയിട്ടുണ്ട്.