മൂവാറ്റുപുഴ: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരൻ പിടിയിൽ. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യനാണ് മദ്യപിച്ച് കാറോടിച്ച് എംസി റോഡിലൂടെ പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ പോയി ഇടിച്ചത്.
അപകടമുണ്ടാക്കിയ ശേഷം മദ്യലഹരിയിൽ റോഡിലിറങ്ങി വാക്കേറ്റമുണ്ടാക്കുകയും ബഹളം വയ്ക്കുകയും അജീഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും അജീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് എംസി റോഡിൽ വാഴപ്പിള്ളിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്.