ലഹരിപാനീയങ്ങൾക്ക് ഏർപ്പെടുത്തിയ 30% നികുതിയും വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ് നിർത്തിവച്ചു. ഇതോടെ ഇന്ന് മുതൽ ലഹരിപാനീയങ്ങൾ നിയമപരമായി വാങ്ങാൻ അർഹതയുള്ളവർക്ക് സ്വകാര്യ മദ്യ ലൈസൻസ് സൗജന്യമായി ലഭിക്കും.
ലൈസൻസിന് അപേക്ഷിക്കാൻ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
യുഎഇയിൽ നിയമപരമായി മദ്യപിക്കാൻ ഒരാൾക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ സ്വകാര്യമായോ ലൈസൻസുള്ള പൊതുസ്ഥലങ്ങളിലോ മാത്രമേ മദ്യം കഴിക്കാൻ പാടുള്ളൂവെന്നും നിർദേശത്തിൽ പറയുന്നു.