ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായ മോസസ് ഹസഹയ ഇനി കുടുംബം വലുതാക്കുന്നില്ല. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. 67 കാരനായ മോസസിന് 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമാണുള്ളത്.
ഉഗാണ്ടൻ നഗരമായ ലുസാക്കയിലാണ് മോസസ് താമസിക്കുന്നത്. ഇവിടെ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി 12 വിവാഹം കഴിച്ചു. മോസസിന്റെ ഏറ്റവും ഇളയ ഭാര്യയായ ജൂലിക്കയ്ക്ക് മാത്രം 11 കുട്ടികളാണുള്ളത്. ഇളയ മകന് ആറ് വയസ്സു മാത്രമാണ് പ്രായം. . കുടുംബം വളർന്നതനുസരിച്ച് കുടുംബത്തിന്റെ ചിലവും കൂടിയപ്പോഴാണ് മോസസ് തന്റെ ഭാര്യമാരോട് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.
ആരോഗ്യ സ്ഥിതി മോശമായതിനാൽ പഴയതുപോലെ കഠിനാധ്വാനം ചെയ്യാൻ മോസസിന് കഴിയുന്നില്ല. ഇതാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകാനുള്ള കാരണമെന്ന് മോസസ് പറയുന്നു. എല്ലാ ഭാര്യമാരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. അതേസമയം സാമ്പത്തികാവസ്ഥ മോശമായതോടെ രണ്ട് ഭാര്യമാർ മോസസിനെ ഉപേക്ഷിച്ചു പോയിരുന്നു.