രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ ഇനി മുതൽ പുറത്തുവിടില്ലെന്ന് ചൈന അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ദിവസേനയുള്ള കണക്കുകൾ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഞായറാഴ്ച മുതൽ അത്തരം ഡാറ്റ പരസ്യപ്പെടുത്തില്ലെന്ന നിലപാടിലാണ് ആരോഗ്യ കമ്മീഷൻ.
അതേസമയം പുതിയ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രസക്തമായ കൊവിഡ് വിവരങ്ങൾ റഫറൻസിനും ഗവേഷണത്തിനുമായി ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിക്കുമെന്ന് NHC നൽകിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ വിവരങ്ങൾ എപ്പോഴൊക്കെ CDC അപ്ഡേറ്റ് ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.