അർജന്റീനിയൻ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നില്ലെന്ന് ലയണൽ പ്രഖ്യാപിച്ച് മെസ്സി. ഒരു ചാമ്പ്യനായി കളിക്കുന്നത് തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും മെസ്സി പറഞ്ഞു.
വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായത് വിശ്വസിക്കാനാകുന്നില്ലെന്ന് മെസ്സി പറഞ്ഞു. ഇങ്ങനെയൊരു വിജയം ദൈവം എനിക്കു സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. ലോക ജേതാക്കളുടെ ജേഴ്സിയില്‍ തന്നെ ഇനിയും കളി തുടരുമെന്നും മെസ്സി വ്യക്തമാക്കി.
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം തൻ്റെ അവസാന ലോകകപ്പാണിതെന്ന് മെസ്സി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയ ശേഷം മനസുതുറന്ന മെസ്സി അര്‍ജൻ്റീനയുടെ ജേഴ്സിയില്‍ കളിതുടരുമെന്ന് അറിയിച്ചു.
2016 കോപ്പ അമേരിക്ക ടൂര്‍ണമെൻ്റില്‍ ചിലെയോട് പരാജയപ്പെട്ടതിന് ശേഷവും മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ തീരുമാനം പിന്‍വലിച്ച് കളത്തില്‍ മടങ്ങിയെത്തുകയായിരുന്നു.