ജര്‍മ്മനിയില്‍ സായുധ കലാപത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വ്യാപക റെയ്ഡ്. തീവ്രവലതുപക്ഷ സംഘങ്ങളാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി 130 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 25 ഓളം പേരെ പൊലീസ് പിടികൂടി. ഇതില്‍ ഒരു റഷ്യാക്കാരന് അടക്കം മൂന്നു വിദേശികളും ഉള്‍പ്പെടുന്നു.
ജര്‍മനിയുടെ ഭരണഘടനയെ നിരാകരിക്കുന്ന, റെയ്ക്ക് സിറ്റിസണ്‍സ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവര്‍ക്കു പിന്നിലെന്ന് ജര്‍മ്മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. 50 ഓളം പേരാണ് അട്ടിമറി നീക്കത്തില്‍ സജീവ പങ്കാളികളായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞവര്‍ഷം നവംബറില്‍ രൂപമെടുത്ത സംഘടനയില്‍ 21,000 അംഗങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുന്‍സൈനികരും ഉള്‍പ്പെടുന്നു. ഇപ്പോഴത്തെ ജര്‍മന്‍ ഭരണസംവിധാനം അട്ടിമറിച്ച് 1871 ലെ സെക്കന്‍ഡ് റെയ്ക്ക് എന്ന ജര്‍മന്‍ സാമ്രാജ്യ മാതൃകയില്‍ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
.