ഖത്തർ ലോകകപ്പിൻെറ വിജയകരമായ സംഘാടനത്തെ വാനോളം പ്രശംസിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്- സെനഗൽ മത്സരത്തിന് തൊട്ടു മുമ്പായി ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഖത്തറിനെ അഭിനന്ദനം അറിയിച്ചത്. അവിശ്വസനീയമായ ഈ സംഘാടനത്തിന് ഖത്തറിന് അഭിനന്ദനങ്ങൾ. ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങൾ എക്കാലത്തെയും മികച്ചതായി ഓർമിക്കപ്പെടുമെന്നും ഋഷി സുനക് ട്വീറ്ററിലൂടെ പറഞ്ഞു.
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ കാണികളുടെ പങ്കാളിത്തത്തിൽ ഖത്തർ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വീഡിയോ സഹിതം അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇംഗ്ലണ്ട് -വെയ്ൽസ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ടിവിയിൽ കാണുന്ന ചിത്രങ്ങളും ഋഷി സുനക് നേരത്തെ പങ്കു വെച്ചിരുന്നു.