ഉപഭോക്താക്കളുടെ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള സദ്ഉദ്ദേശത്തോടെ ആകർഷണീയമായ സമ്മാനങ്ങളുമായി അൽ അൻസാരി എക്സ്ചേഞ്ച് വിന്റർ പ്രൊമോഷൻ 2022 സംഘടിപ്പിക്കുന്നു. ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്നതാണ് പ്രൊമോഷൻ. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ആൻഡ് മണി ട്രാൻസ്ഫർ കമ്പനിയാണ് അൽ അൻസാരി എക്സ്ചേഞ്ച്.
അൽ അൻസാരി എക്സ്ചേഞ്ചിൽ പണമിടപാട് നടത്തുന്നവർക്ക് ഗ്രാൻഡ് പ്രൈസായി വീടും ഓഡി കാറും സാംസങ് ഗാലക്സി എസ്22 സ്മാർട്ട് ഫോണും നൽകും. അൽ അൻസാരി എക്സ്ചേഞ്ച് വഴി പണം അയക്കുക, പണം എക്സ്ചേഞ്ച് ചെയ്യുക, നാഷണൽ ബോണ്ടുകൾ വാങ്ങുക , ട്രാവൽ കാർഡുകളും ഫ്ലെക്സിബിൾ പേ കാർഡുകളും വാങ്ങുക അല്ലെങ്കിൽ റീലോഡ് ചെയ്യുക, ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോളി ഡേ പാക്കേജ് എന്നിവ ബുക്ക് ചെയ്യുക എന്നിവയിലൂടെ നറുക്കെടുപ്പിനു യോഗ്യത നേടാവുന്നതാണ്. അൽ അൻസാരി എക്സ്ചേഞ്ച് ആപ്പ് , ഡിജിറ്റൽ ചാനലുകൾ, കൂടാതെ അൽ അൻസാരിയുടെ 220ൽ പരം ബ്രാഞ്ചുകൾ വഴിയും നടത്തുന്ന എല്ലായോഗ്യമായ ഇടപാടുകൾക്കും നറുക്കെടുപ്പ് ലഭ്യമാണ്.
ഇന്ത്യക്കാരായ ഉപഭോക്താക്കളാണ് രാജ്യത്ത് പണമടയ്ക്കുന്നവരിൽ മുന്നിലെന്നും അവരുടെ പണമിടപാട് സ്ഥാപനമായി ഞങ്ങളെ തിരഞ്ഞെ ടുത്തതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അൽ അൻസാരി എക്സ്ചേഞ്ച് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ബിത്താർ പറഞ്ഞു. മുൻകാലങ്ങളിലെല്ലാം അവതരിപ്പിച്ച പ്രമോഷനുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത്തവണയും ‘വിൻ യുവർ ഡ്രീം ഹോം’ വിന്റർ പ്രമോഷൻ അവതരിപ്പിക്കാൻ കാരണം എന്നും അദ്ദേഹം കൂട്ടിചേർത്തു.