യുഎസിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ വനിതാ ഗവർണറായി മൗര ഹേലി വിജയിച്ചു. റിപബ്ലിക് പാർട്ടിക്കാണ് മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിൽ 140 എണ്ണം റിപ്പബ്ലിക് പാർട്ടിയും 86 ൽ ഡെമോക്രാറ്റിക് പാർട്ടിയും 35 ൽ ഭൂരിപക്ഷം സീറ്റുകളിൽ റിപ്പബ്ലിക് പാർട്ടിയും ലീഡ് ചെയ്യുന്നുണ്ട്. അമേരിക്കയിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
മസാച്ചുസെറ്റ്സിൽ നടന്ന മത്സരത്തിലാണ് മൗര ഹേലി വിജയിച്ചത്. മെരീലാൻഡിൽ വൈസ് മൂറും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മസാച്ചുസെറ്റ്സിലെ ആദ്യ വനിതാ ഗവർണറും ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മെരീലാൻഡ് സംസ്ഥാനത്തെ ആഫ്രോ- അമേരിക്കൻ ഗവർണറാണ് വൈസ് മൂർ. ഇരുവരും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥികളാണ്.