ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് പാക്കിസ്ഥാന് ന്യൂസിലന്‍ഡിനെ നേരിടും. സിഡ്നിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ലോകകപ്പുകളില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലന്‍ഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ടി20 ലോകകപ്പിൽ ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും പാക്കിസ്ഥാനായിരുന്നു വിജയം. കെയിന്‍ വില്യംസൺ അവസാന മത്സരത്തില്‍ ഫോമിലേക്ക് എത്തിയത് ന്യൂസിലൻഡിന് ആശ്വാസം ആകുമ്പോള്‍ പാക്കിസ്ഥാന് ബാബര്‍ അസമിന്റെയും മൊഹമ്മദ് റിസ്വാന്റെയും ഫോമില്ലായ്മയാണ് അലട്ടുന്ന ഘടകം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് അഡ്ലെയ്ഡില് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പ് രണ്ടില്‍ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഞായറാഴ്ച മെല്‍ബണിലാണ് ഫൈനല്‍.