ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് 35 നിലകളുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുടനീളം തീ പടരുകയും മുൻവശത്തെ വലിയൊരു ഭാഗം കത്തിനശിക്കുകയുംം ചെയ്തു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഡെവലപ്പറായ എമാർ 8 ബൊളിവാർഡ് വാക്ക് എന്ന ടവർ സമുച്ചയത്തിന്റെ ഭാഗമാണ് തീപിടിത്തമുണ്ടായ ഈ കെട്ടിടം.
പുലർച്ചെ 2.20ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് സംഭവസ്ഥലത്തിന് എതിർവശത്തുള്ള കെട്ടിടത്തിൽ താമസിക്കുന്നയാൾ പറഞ്ഞു. കെട്ടിടത്തിൽ നിന്നും പുക പടർന്നതോടെയാണ് വിവരം അറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും തീയണയ്ക്കുകയും ചെയ്തു.
A strong fire is raging in the center of Dubai in the Downtown area. Emaar’s high-rise building is on fire. pic.twitter.com/1VmGUGv83M
— Malinda ???????????????????????????????????????????????????????????????????????????????? (@TreasChest) November 7, 2022