പാലക്കാട്: ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹത്തിന് എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിന് കൈ കൊടുക്കാതെ ഷാഫിയും,രാഹുലും. ഹസ്ത ദാനത്തിനായി സരിൻ കൈ നീട്ടുകയും രാഹുലേയെന്ന് പേര് വിളിക്കുകയും ചെയ്തെങ്കിലും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ശ്രദ്ധിച്ചില്ല.
എന്നാൽ, മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഞാനും ഗോപിയേട്ടനും തമ്മിൽ എന്താണ് വ്യത്യാസമെന്നും ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും സരിൻ പറഞ്ഞപ്പോൾ സരിന് കൈ കൊടുക്കാൻ താൽപര്യമില്ലെന്നും രാഹുലും മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ ഇപ്പറത്തുണ്ട് ഷാഫി എന്ന് പറഞ്ഞ സരിനോട് അപ്പുറത്ത് തന്നെ ഉണ്ടാവണം എന്ന് ഷാഫിയും പ്രതികരിച്ചിരുന്നു.