പഞ്ചാബിൽ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചുകൊന്നു. അമൃത്സറില് നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് അക്രമികൾ സൂരിക്കെതിരെ വെടിയുതിർത്തത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
അമൃത്സറിലെ ഒരു ക്ഷേത്രത്തിനു പുറത്ത് നടന്ന മാര്‍ച്ചിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.