2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്നതായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നത്. ബിജെപി ടിക്കറ്റ് നൽകിയാൽ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. ആജ് തക് ചാനലിലെ പരിപാടിയിലാണ് കങ്കണ ഈ ആഗ്രഹം തുറന്നുപറഞ്ഞത്. പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് കങ്കണ.
മോദി രാജ്യത്തിൻ്റെ മഹാപുരുഷനാണ്. 2024ൽ മോദിയും രാഹുൽ ഗാന്ധിയും തമ്മിലായിരിക്കും മത്സരമെന്ന് കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നാണ് കങ്കണയുടെ അഭിപ്രായം.
ആം ആദ്മി പാർട്ടി നൽകുന്ന വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനം വീഴില്ലെന്നും അവർക്ക് സൗരോർജ്ജമുണ്ടെന്നും അവർക്കുവേണ്ട പച്ചക്കറികൾ സ്വയം വിളയിക്കുന്നവരാണെന്നും കങ്കണ പറഞ്ഞു. ഹിമാചൽ പ്രദേശിലെ ആളുകൾ അവരെ സേവിക്കാൻ തനിക്ക് അവസരം നൽകിയാൽ അത് നന്നായി വിനിയോഗിക്കും. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും കങ്കണ വ്യക്തമാക്കി