ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്യ്തിരുന്നു. അവരെ ജമാലുദ്ദീൻ സഹായിച്ചെന്നാണ് വിവരം.ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സി.ബി.ഐ. വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സി.ബി.ഐ. വ്യക്തമാക്കി.കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഒറ്റക്കെട്ടായി നീറ്റ് വിഷയം ഉയര്‍ത്തി ആഞ്ഞടിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ മാധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റ് ചെയ്തു;ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് അറസ്റ്റിലായത്

Leave a Comment