2022ലെ ദുബായ് ഫിറ്റ്നസ് ചാലഞ്ച് ഇന്ന് ഒക്ടോബർ 29 മുതൽ തുടങ്ങി. ദുബായ് റൺ, ദുബായ് റൈഡ് എന്നിവയടങ്ങുന്ന സൗജന്യ ഫിറ്റ്നസ് ഇവൻ്റുകളും ചാലഞ്ചിലുണ്ട്.
എല്ലാവരും ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമാകണമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വനം ചെയ്തിരുന്നു.
ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും https://www.dubaifitnesschallenge.com/ എന്ന സൈറ്റിലൂടെ ചാലഞ്ചിൻ്റെ ഭാഗമാകാനും 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാനും കഴിയും.
#Dubai30x30 starts TODAY! Unlock even more achievements, accomplish bigger fitness goals, and push your limits even further. It only takes 30. Register now for free https://t.co/kkJjJKX3Pj pic.twitter.com/7zahK5mEf5
— Dubai Fitness Challenge (@DXBFitChallenge) October 29, 2022
ദുബായ് ഫിറ്റ്നസ് ചാലഞ്ച് നടത്തുന്ന ദുബായ് റണ്‍ നവംബർ 20ന് ആണ്. എല്ലാ പ്രായക്കാർക്കും ദുബായ് റണ്ണില്‍ പങ്കെടുക്കാം. 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈര്‍ഘ്യമുള്ള രണ്ട് റൂട്ടുകളായാണ് ട്രാക്ക്. കുടുംബങ്ങള്‍ക്കും, നടത്തക്കാര്ക്കുമായി 5 കിലോമീറ്റര്‍ നീളുന്ന ഒരു റൂട്ടും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു റൂട്ടുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കുടുംബങ്ങൾക്കും വിദഗ്ധരായ ഓട്ടക്കാർക്കും അനുയോജ്യമായ 5 കി.മീ റൂട്ട്, കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്ക് 10 കി.മീ. എന്നിങ്ങനെ ശൈഖ് സായിദ് റോഡിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപമാണ് രണ്ട് റൂട്ടുകളുടെയും തുടക്കം.
ദുബായ് മാൾ, ദുബായ് ഒപേറ , ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന 5 കിലോമീറ്റർ റൂട്ട് പരിചയസമ്പന്നരായ ഓട്ടക്കാർക്കും കുട്ടികൾക്കും അനുയോജ്യമാണ്.
ശൈഖ് സായിദ് റോഡിലൂടെ ദുബായ് കനാലിലേക്കുള്ള 10 കിലോമീറ്റർ റൂട്ട്, ബിസിനസ് ബേ, എമാർ സ്ക്വയർ എന്നിവ പിന്നിട്ട് അൽ മുസ്താഖ്ബാൽ സെൻ്റ് ദീർഘദൂര പാതയിൽ അവസാനിക്കുന്നതാണ്. ഇത് കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്ക് അനുയോജ്യമാണ്.