ഖത്തറിൽ രാജ്യത്തെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി സ്മാർട് പാർക്കിംഗ് സർവീസിന് തുടക്കം.
ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അഹമ്മദ് അൽ സുലൈത്തി, വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പൊതുമരാമത്ത് അതോറിറ്റി പ്രസിഡൻ്റ് ഡോ.സാദ് ബിൻ അഹമ്മദ് അൽ മുഹന്നദിയും ചടങ്ങിൽ പങ്കെടുത്തു.
സ്മാർട് ഖത്തർ പ്രോഗ്രാമിൻ്റെ (തസ്മു) ഭാഗമായാണ് മന്ത്രാലയം ഈ സേവനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഏകീകൃത ഡിജിറ്റൽ സൌകര്യമൊരുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സേവനം. ഇതിനായി വെസ്റ്റ്ബേയിൽ 1,909, കോർണിഷിൽ 227, സെൻട്രൽ ദോഹയിൽ 1,164 എന്നിങ്ങനെ 3,300 പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്.
തസ്മു മൊബൈൽ ആപ്പ് വഴി സ്മാർട് പാർക്കിംഗ് സേവനം ലഭ്യമാണ്. ഗൂഗിൾ പ്ലേ, ആപ് സ്റ്റോറുകളിൽ നിന്ന് തസ്മു ആപ്പ് ഡൗൺലോഡ് ചെയ്യാം.
ആദ്യ ഘട്ടത്തിൽ കോർണിഷ്, വെസ്റ്റ് ബേ എന്നിവിടങ്ങൾക്ക് പുറമെ സൂഖ് വാഖിഫ്, അൽ ബിദ പാർക്ക്, കോർണിഷ്, ഗേറ്റ് മാൾ, ലുസൈൽ, മിഷ്റബ് എന്നിവിടങ്ങളിലായി 28,000ലേറെ പാർക്കിംഗ് സ്പോട്ടുകൾ ആപ്പിലുണ്ട്.
അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളും ഫീച്ചറുകളും ഉൾപ്പെടുത്തുമെന്നാണ് വിവരം. പാർക്കിംഗിനുള്ള പ്രീ-ബുക്കിങ്, പാർക്കിങ് സെഷൻസ് മാനേജ്മമെൻ്റ്, ഫൈൻഡ് മൈ കാർ, അനധികൃത പാർക്കിംഗ് സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങി കൂടുതൽ ഫീച്ചറുകളും അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും.
The Launch of “Smart Parking” Platform
The First Comprehensive Digital Parking Service in #Qatar ????????
Read more at: ???? https://t.co/XF7P9pr4PS
⚪️ The service could be used through TASMU mobile app ↘️
???? https://t.co/wuaVD7Ju7N pic.twitter.com/GdDCx9sQdx
— وزارة المواصلات ???????? Ministry of Transport (@MOTQatar) October 27, 2022