തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി.
ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്.
റേഷൻ വ്യാപാരികളുമായി ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്.