അബുദാബി ബിഗ് ടിക്കറ്റിലൂടെ ഒരു മലയാളി കൂടി ഭാഗ്യശാലി. പ്രവാസി മലയാളി സന്ദീപ് പൊന്തിപ്പറമ്പിലാണ് ഒക്ടോബർ മൂന്നാം വാര നറുക്കെടുപ്പില്‍ വിജയിയായത്. ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനം. 13 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സന്ദീപ് സീനിയര്‍ അക്കൗണ്ടൻ്റാണ്
ബിഗ് ടിക്കറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞാണ് സന്ദീപ് നറുക്കെടുപ്പുകളില്‍ പങ്കെടുത്തത്. കഴിഞ്ഞ ആറ് വര്‍ഷമായി 20 സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയതിൻ്റെ സന്തോഷത്തിലാണ് സന്ദീപ്.എന്നെങ്കിലും ഒരിക്കല്‍ ഗ്രാൻ്റ് പ്രൈസ് അടിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ തുടര്‍ന്നും ഭാഗ്യം പരീക്ഷിക്കാനാണ് തീരുമാനം.
ഒക്ടോബറിൽ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും സ്വമേധയ ഉള്‍പ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് സമ്മാനം. ഈ പ്രൊമോഷന് കാലയളവില്‍ ടിക്കറ്റെടുക്കുന്നവർക്ക് നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ 2.5 കോടി ദിര്‍ഹം നേടാനും അവസരമുണ്ട്. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഒക്ടോബര്‍ 31 വരെ ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഓണ്‍ലൈനായോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സന്ദര്‍ശിക്കാം.