യു.എ.ഇ – അർജന്റീന ലോകകപ്പ് സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞു. മെസ്സിയെയും കൂട്ടരെയും നേരിട്ടു കാണാനുള്ള അവസരമായതിനാൽ ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ടാണ് വിറ്റുതീർന്നത്. സ്വദേശികൾക്ക് പുറമെ നിരവധി പ്രവാസി ആരാധകരും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള അർജന്റീന ടീമിനേയും മെസ്സിയെയും സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. വൻതുക കൊടുത്തും ടിക്കറ്റ് സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുകയായിരുന്നു. 27 മുതൽ 5000 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. നവംബർ 16ന് അബുദാബി മുഹമ്മദ്ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം.